(www.panoornews.in)ഇനി മത്സരരംഗത്തേക്ക് ഇല്ലെന്ന് കെ. മുരളീധരൻ പറഞ്ഞിട്ടുണ്ടെങ്കിലും യു.ഡി.എഫ് ഒന്നൊടുങ്കം ആവശ്യപ്പെട്ടാൽ ലീഡറുടെ മകന് അടങ്ങിയിരിക്കാനാവുമൊ..?. ആ പ്രതീക്ഷയിലാണ് കൂത്ത്പറമ്പിലെ യു.ഡി.എഫ്. പാർട്ടി ആവശ്യപ്പെട്ടാൽ കെ. മുരളീധരൻ കൂത്ത്പറമ്പിലേക്ക് വന്നാൽ ചിത്രം മറ്റൊന്നാകുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. കൂത്ത്പറമ്പ് മണ്ഡലത്തിലെ മുസ്ലിം ലീഗിൽ മുമ്പെങ്ങുമില്ലാത്ത വിധം പടലപ്പിണക്കങ്ങൾ രൂക്ഷമായതോടെയാണ് കൂത്ത്പറമ്പ് മണ്ഡലം സീറ്റ് മുസ്ലിം ലീഗിൽ ചോദ്യ ചിഹ്നമായത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് പൊട്ടങ്കണ്ടി അബ്ദുള്ള തന്നെ മത്സരരംഗത്തിറങ്ങിയിട്ടും തോൽവിയായിരുന്നു ഫലം. മുസ്ലിം ലീഗിലെ തന്നെ പടലപ്പിണക്കങ്ങളാണ് തോൽവിക്ക് വഴിവച്ചതെന്ന ആക്ഷേപം അന്നേ ഉയർന്നതാണ്. ഇത്തവണ പാനൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ വിമതൻ മിന്നും വിജയം നേടിയതും നേതൃത്വത്തിൻ്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടു.
നഗരസഭാ ചെയർപേഴ്സനെ നിശ്ചയിച്ചപ്പോഴും ഒരു വിഭാഗം പെരിങ്ങത്തൂരിൽ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങി. ഇതോടെയാണ് ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്ത്പറമ്പ് മണ്ഡലത്തിൽ പൊതു സമ്മതനായ സ്ഥാനാർത്ഥിയെ നിർത്താമെന്ന ധാരണയുളളതത്രെ.
ലിസ്റ്റിൽ ആദ്യമുള്ള കെ.മുരളീധരൻ സമ്മതം മൂളിയാൽ കൂത്ത്പറമ്പ് മണ്ഡലത്തിൽ തന്നെ മത്സര രംഗത്തിറങ്ങും. മുരളി വന്നാൽ കൂത്ത്പറമ്പ് മണ്ഡലത്തിൽ ഏറെ ജന സമ്മതിയുള്ള കെ.പി മോഹനനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് ക്യാമ്പ്.
Is silence consent? ; UDF camp expecting K. Muralidharan's mass entry to seize power





































.jpeg)